പിഎസ്‍സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം

Share our post

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പര്‍ 075/2024) തസ്തികയിലേക്ക് നവംബര്‍ 21ന് പിഎസ്‍സി കോട്ടയം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കേരള കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജ്) ജൂനിയര്‍ ലക്ചറര്‍ ഇന്‍ സ്കള്‍പ്ചര്‍ (കാറ്റഗറി നമ്പര്‍ 297/2023) തസ്തികയിലേക്ക് നവംബര്‍ 26ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ്. എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).

കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്സ് (സീനിയര്‍) (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് സബോര്‍ഡിനേറ്റ് സര്‍വീസിലുള്ള യോഗ്യരായ മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം മുഖേനയുള്ള തെരഞ്ഞെടുപ്പ്) (കാറ്റഗറി നമ്പര്‍ 179/2025) തസ്തികയിലേക്ക് നവംബര്‍ 27ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജിആര്‍2 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!