ആധാർ കാർഡിൽ ഇനി പേരും വിലാസവുമൊന്നും ഉണ്ടാകില്ല; ഫോട്ടോയും ക്യൂ ആർ കോഡും മാത്രം

Share our post

തിരുവനന്തപുരം: പേര്, വിലാസം, ആധാർ നമ്പർ ഇതൊന്നും ഇനി ആധാര്‍ കാര്‍ഡില്‍ കാണില്ല. കാർഡ് ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകുകയുള്ളൂ ഈ രീതിയില്‍ ആധാര്‍ കാര്‍ഡ് പുനഃരൂപകല്പന ചെയ്യുന്നതിന് പദ്ധതിയിടുന്നു. സ്വകാര്യത സംരക്ഷിക്കാനും ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ തടയുന്നതുമാണ് പുതിയ മാറ്റങ്ങള്‍ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. 2025 ഡിസംബറിൽ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓഫ്‌ലൈൻ ആധാർ പരിശോധന തടയുന്നതിനും ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ആധാർ നിയമം അനുസരിച്ച് ഓഫ്‌ലൈൻ വെരിഫിക്കേഷനായി ഒരു വ്യക്തിയുടെ ആധാർ നമ്പറോ ബയോമെട്രിക് ഡാറ്റയോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോ‍ഴും ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്നത് പലരും തുടരുന്നുണ്ട് ഇതിനെ ചെറുക്കുന്നതിനായാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ആധാർ പരിശോധനയ്ക്കുള്ള നിയമങ്ങൾ പ്രകാരം UIDAI അംഗീകൃത സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും മാത്രമേ ആധാർ പരിശോധിക്കാൻ അനുമതിയുള്ളൂ. അതു കൂടാതെ ഉപഭോക്താക്കള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്ത് വെയ്ക്കാനും സാധിക്കും. OTP പരിശോധന മാത്രമേ ആധാര്‍ പരിശോധന നടത്തുമ്പോള്‍ പ്രവര്‍ത്തിക്കൂ എന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!