റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാല്‍; ആദ്യം കണ്ടത് ശുചീകരണത്തൊഴിലാളികൾ

Share our post

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്​റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ചൊവ്വ രാവിലെ 9.15 ഓടെയാണ്‌ പ്ലാറ്റ്​ഫോം രണ്ടിൽ മുട്ടിന്​ താഴെയുള്ള ഭാഗം കാണപ്പെട്ടത്‌. മൃതദേഹാവിശിഷ്ടത്തിന്​ രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന്‌ കരുതുന്നു​. എറണാകുളത്തുനിന്ന്​ ആലപ്പുഴയിലേക്ക്​ എത്തിയ മെ​മുട്രെയിൻ ട്രാക്കിൽനിന്ന്​ യാർഡിലേക്ക്​ മാറ്റിയപ്പോഴാണ്​ ശുചീകരണത്തൊഴിലാളികൾ കാൽ കണ്ടെത്തിയത്​.ട്രെയിനിന്​ മുന്നിൽ ആരെങ്കിലും ആത്മഹത്യചെയ്​താണോയെന്ന സംശമുണ്ട്​. ട്രെയിനിൽ കുടുങ്ങിയശേഷം ആലപ്പുഴയിലെത്തിയപ്പോൾ വീണതെന്നാണ്​ റെയിൽവേ പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആരുടേതാണെന്ന്​ തിരിച്ചറിയാൻ ഡിഎൻഎ അടക്കമുള്ള പരിശോധനയും നടത്തും. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്​ നടപടി പൂർത്തിയാക്കി മൃതദേഹാവിശിഷ്ടം മെഡിക്കൽകോളജിലേക്ക്​ മാറ്റി. എറണാകുളത്തുനിന്ന്​ ആലപ്പുഴയി​ലേക്ക്​ എത്തിയ മെമു വിവിധസ്ഥലങ്ങളിൽ സർവിസ്​ നടത്തുന്നുണ്ട്​. ആലപ്പുഴയിൽനിന്ന്​ കൊല്ലം, ​കൊല്ലം– കോട്ടയം, കോട്ടയം– ഷെർണൂർ,​ ഷെർണൂർ– എറണാകുളം എന്നിങ്ങനെയാണ്​ സർവീസ്‌​. അതിനാൽ വിവിധ സ്​റ്റേഷനുകളിൽ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു​.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!