തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാതല ഹെല്‍പ് ഡെസ്‌ക്ക് രൂപീകരിച്ചു

Share our post

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ജില്ലാതലത്തില്‍ എംസിസി ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും മറ്റും സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് നിവാരണം നടത്തുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരനടപടി സ്വീകരിക്കുന്നതിനും 8281264764, 04972941299 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. എസ് സി സാദിക്, ജൂനിയര്‍ സൂപ്രണ്ട് (എല്‍ എസ് ജി ഡി, കണ്ണൂര്‍) സൂപ്പര്‍വൈസറായ ഹെല്‍പ് ഡെസ്‌ക്കില്‍ (മൊബൈല്‍: 9446836311), പി.പി സുജിത്ത് (ക്ലാര്‍ക്ക്, എല്‍ എസ് ജി ഡി കണ്ണൂര്‍), എം.കെ സോന (ക്ലാര്‍ക്ക്, എല്‍ എസ് ജി ഡി കണ്ണൂര്‍), കെ സോന (ഓഫീസ് അറ്റന്‍ഡന്റ്) എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!