കണ്ണൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 18 ന് തുടങ്ങും
കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നവംബർ18 മുതല്‍ 22 വരെ കണ്ണൂരിലെ16 വേദികളിലായി നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. 19ന് വൈകുന്നേരം നാലു മണിക്ക് മുനിസിപ്പല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ കലോത്സവംഉദ്ഘാടനം ചെയ്യും. ജില്ലയിലെ പതിനഞ്ച് സബ്ബ് ജില്ലകളില്‍ നിന്ന് 319 ഇനങ്ങളിലായി 9000 ല്‍ അധികം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. കലോത്സവത്തിനെത്തുന്നവർക്കായി ദിവസവും 5000 പേർക്ക് പായസ മുള്‍പ്പെടെയുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. അതോടൊപ്പം പ്രഭാതഭക്ഷണവും വൈകുന്നേരം ചായയും കൊടുക്കും. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ്പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കലോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ചവൈകുന്നേരം 3.30 ന് കണ്ണൂർ റെയില്‍വേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് നിന്നുംപ്രധാന വേദിയായ മുനിസിപ്പല്‍ഹയർ സെക്കന്ററി സ്കൂളിലേക്ക് വിളംബരഘോഷയാത്രയുമുണ്ടാകും.സമാപന സമ്മേളനം 22ന് വൈകുനേരം 4 മണിക്ക് സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ പി എസ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസഡപ്യൂട്ടി ഡയരക്ടറും ജനറല്‍ കണ്‍വീനറുമായ ഷെനി ഡി, മീസിയ ആന്റ്പബ്ലിസിറ്റി കണ്‍വീനർ വി വി രതീഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ കെ പ്രകാശൻ , ഭക്ഷണ കമ്മിറ്റി കണ്‍വീനർ യു കെ ബാലചന്ദ്രൻ,റിസപ്ഷൻ കമ്മിറ്റി കണ്‍വീനർ കെ ടി സാജിദ് എന്നിവർ പങ്കെടുത്തു.
