റോഡപകടങ്ങളില്‍ ജീവന് പൊലിഞ്ഞവരുടെ സ്മരണ പുതുക്കി ‘ഓര്‍മപ്പൂക്കള്‍
കണ്ണൂർ: റോഡപകടങ്ങളില്‍ ജീവന് പൊലിഞ്ഞവരുടെ സ്മരണ പുതുക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഓര്‍മപ്പൂക്കള്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷയ്ക്കായി പാലിക്കേണ്ട വിവിധ നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസിന് കണ്ണൂര്‍ തഹസില്‍ദാര്‍ ആഷിഖ് തോട്ടന് നേതൃത്വം നൽകി. കണ്ണൂര്‍ ജോയിന്റ് ആര്.ടി.ഒ കെ വിനോദ് കുമാര്‍ അധ്യക്ഷനായി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ കെ.വി ബിജു ഓര്‍മദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് റോഡപകടങ്ങളില്‍ ജീവന് പൊലിഞ്ഞവരുടെ സ്മരണയ്ക്കായി ദീപം കൊളുത്തി. അപകടം അതിജീവിച്ചവരുടെ അനുഭവം റോഡപകടത്തില്‍പ്പെട്ട് വീല്‍ചെയറിലായ കാടാച്ചിറ സ്വദേശി അഭിമന്യു വിവരിച്ചു. തോട്ടട ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എം വി ഐ റിജിന്‍, എ എം വി ഐമാരായ ജിജോ വിജയ്, ലിജിന്‍, ഗിജേഷ്, എന്‍.കെ അരുണ്‍കുമാര്‍, ഡ്രൈവിംഗ് സ്കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
