കണ്ണൂർ കോർപ്പറേഷൻ: എൽ.ഡി.എഫ് 52 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 56 ഡിവിഷനുകളിൽ 52 ഇടത്ത് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പള്ളിപ്പൊയിൽ, എളയാവൂർ നോർത്ത്, അതിരകം, ആലിങ്കീൽ ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം 43 ഇടത്തും സി.പി.ഐ 06, ഐ.എൻ.എൽ 03, ആർജെ ഡി 01, കോൺഗ്രസ് എസ് 01, ജനതാദൾ 01, കേരളാ കോൺഗ്രസ് 01 എന്നിങ്ങളിലെ എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായത്.
ഡിവിഷനുകളും സ്ഥാനാർഥികളും
പള്ളിയാംമൂല: എസ് ഐശ്വര്യ
കുന്നാവ്: കെ സീത
കൊക്കേൻപാറ: എൻ ഷാജി
പള്ളിക്കുന്ന്: എൻ ഇ പ്രിയംവദ
തളാപ്പ്: സരിത ധീരജ്
ഉദയംകുന്ന്: ആർ അനിൽ കുമാർ
പൊടിക്കുണ്ട്: വി പുരുഷോത്തമൻ
കൊറ്റാളി: എ വിദ്യ
അത്താഴക്കുന്ന്: എം വി സവിത
കക്കാട്: എസ് എം ഷക്കീൽ
തുളിച്ചേരി: കെ സുനിൽ
കക്കാട് നോർത്ത്: വി രവികൃഷ്‌ണൻ
ശാദുലിപ്പള്ളി: ടി കെ അഷ്‌റഫ്
പള്ളിപ്രം: പി പി അശോകൻ
വാരം: പി അനിൽകുമാർ
വലിയന്നൂർ: കെ ലിപിന
ചേലോറ: കെ സരസ്വതി ടീച്ചർ
മാച്ചേരി: കെ കെ പ്രീത
കാപ്പാട്: സി സി ഗംഗാധരൻ
എളയാവൂർ സൗത്ത്: കെ കെ വിജിന
മുണ്ടയാട്: പി ജിഷ
എടച്ചൊവ്വ: വെള്ളോറ രാജൻ
കാപ്പിച്ചേരി: ഒ വി നിജേഷ്
മേലെചൊവ്വ: ഡോ. കെ സി വൽസല
താഴെചൊവ്വ: ഇ സുനില
കിഴുത്തള്ളി: കെ ലീന
തിലാന്നൂർ: വി കെ പ്രകാശിനി
ആറ്റടപ്പ: എം പ്രിയ
ചാല: എം വി ജിനി
എടക്കാട്: ടി പ്രശാന്ത്
ഏഴര: കെ വി ആരിഫ്
കിഴുന്ന: പി സുബിദ
തോട്ടട: പി സുനില
ആദികടലായി: എം കെ ഷാജി
കാഞ്ഞിര: പി മഞ്‌ജുഷ
കുറുവ: ടി കെ പ്രദീപൻ മാസ്‌റ്റർ
പടന്ന: റീത്ത ഫെർണാണ്ടസ്
വെത്തിലപ്പള്ളി: കെ ഷഹറാസ്
നീർച്ചാൽ: വി വി ഫാസില
അറക്കൽ: റുഖിയത്ത് അസീമ നസ്‌ലിൻ
ചൊവ്വ: എം പി അനിൽകുമാർ
താണ: പി ഷാനവാസ്
സൗത്ത് ബസാർ: ഇ ബീന
ടെംപിൾ: ടി സുഷമ
തായത്തെരു: സി എം അനിത
കസാനക്കോട്ട: മെഹ്‌സിന സലിം
ആയിക്കര: അസ്ലം പിലാക്കീൽ
കാനത്തൂർ: എൻ ഇ ആര്യദേവി
പയ്യാന്പലം: അഡ്വ. പി വിമലകുമാരി
താളിക്കാവ്: ഒ കെ വിനീഷ്
ചാലാട്: യു കെ ശിവകുമാരി
പഞ്ഞിക്കയിൽ: പി മുകേഷ്
