പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങി; പക്ഷെ വോട്ടർപട്ടികയിൽ സ്ഥാനാർത്ഥിയുടെ പേരില്ല, വെട്ടിലായി സിപിഎം

Share our post

തളിപ്പറമ്പ്: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും സിപിഎമ്മിന് തിരിച്ചടി. വോട്ടർപ്പട്ടികയിൽ പേരില്ലാതെ വന്നതോടെ സ്ഥാനാർത്ഥിയെ മാറ്റി. ആന്തൂർ നഗരസഭയിലെ ആറാം വാർഡ് സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിന്റെ സ്ഥാനാർത്ഥിത്വമാണ് പ്രതിസന്ധിയിലായത്. സ്ഥാനാർത്ഥിയുടെ ഫോട്ടോ അടക്കം അച്ചടിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വോട്ടർ പട്ടികയിൽ ജബ്ബാർ ഇബ്രാഹിമിന്റെ പേരില്ല എന്ന് കണ്ടതോടെ പുതിയ ആളെ സിപിഐഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ടി വി പ്രേമരാജനാണ് പുതിയ സ്ഥാനാർത്ഥി. പ്രവാസിയും വ്യവസായിയുമാണ് ജബ്ബാർ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി വോട്ടർപ്പട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലാത്ത കാര്യം മനസ്സിലായത്. കഴിഞ്ഞ ലോക്‌ഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തിരുന്നു. ആ ധാരണപ്രകാരമാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!