വിദ്വേഷ പ്രചാരണം തടയാൻ ജാഗ്രത കാട്ടണം
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മേഖലകളിലെ വാർത്തകളും പ്രചാരണവും ഉൾപ്പെടെ പരിശോധിക്കുന്നതിൻ്റെ ഭാഗമായി പോലീസ് നിരീക്ഷണം ശക്തമാക്കി. സോഷ്യൽ മീഡിയയുടെ വാർത്തകളുടക്കം സസൂക്ഷ്മം നിരീക്ഷിക്കും. സത്യവിരുദ്ധവും വിദ്വേഷപരവുമായ വാർത്തകൾ ഉൾപ്പെടെ പ്രചരിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകും.ഇത്തരം വാർത്തകളോ പ്രചാരണങ്ങളോ ശ്രദ്ധയിൽ പെട്ടാൽ അറിയക്കണമെന്നും കണ്ണൂർ റൂറൽ പൊലീസ് അറിയിച്ചു.
