സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ തീരുമാനിച്ചു
തിരുവനന്തപുരം :പെൻഷൻ കിട്ടാൻ തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. ക്ഷേമപെൻഷൻ വിതരണം ചെയ്യു ന്ന മാതൃകയിൽ സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണംനൽകും. മറ്റുക്ഷേമപദ്ധതികളിൽ അംഗങ്ങള ല്ലാത്ത,35-നും 60-നും ഇടയിൽ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷൻ കാർഡ്) മുൻഗണനാവി ഭാഗങ്ങളിലും (പിങ്ക് റേഷൻ കാർഡ്) വരുന്ന സ്ത്രീകൾക്കാണ് അർഹത. ഈ വിഭാഗങ്ങളിൽവരുന്ന ട്രാൻസ് വുമണിനും അപേക്ഷിക്കാം. മാനദണ്ഡങ്ങൾക്കുള്ളിൽ വരുന്നു വെന്ന സത്യപ്രസ്താവനയും നൽകണം. പ്രായം തെളിയിക്കുന്നതിന് ജനനസർട്ടി ഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവ ഹാജ രാക്കാം. മറ്റ് രേഖകളില്ലെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അനർഹമായി പെൻഷൻ നേടിയാൽ18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും.
