തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിച്ചു

Share our post

കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിച്ചു. ജില്ലാ പഞ്ചായത്ത് വരണാധികാരിയെ സഹായിക്കാനുള്ള നോഡൽ ഓഫീസർ: തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഉമേഷ് ബാബു കോട്ടായി. ജില്ലാ പഞ്ചായത്ത് നാമനിർദേശ പത്രിക സ്വീകരിക്കൽ, സൂക്ഷ്മ പരിശോധന, പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ എന്നിവയാണ് ചുമതല. നാമനിർദ്ദേശ പ്രക്രിയ പൂർത്തിയായ ശേഷം ബാലറ്റ് പേപ്പർ, പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എന്നിവയുടെ അച്ചടി, വിതരണം, സംഭരണം എന്നിവയുടെ മേൽനോട്ടവും നിർവഹിക്കും.

മാതൃകാ പെരുമാറ്റച്ചട്ടം: എ.ഡി.എം കല ഭാസ്‌കർ. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുക, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ആവശ്യമായ എം.സി.സി. സ്‌ക്വാഡുകൾ രൂപീകരിക്കുക എന്നിവ ചുമതലകൾ.

വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതല: തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഡോ. എം. സുർജിത്ത്.

മീഡിയ, ഇൻഫർമേഷൻ: ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്.

വാഹനങ്ങൾ, ട്രാൻസ്‌പോർട്ട് മാനേജ്‌മെൻറ്: ആർ ടി ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ.

വെബ് കാസ്റ്റിംഗ്, വീഡിയോഗ്രാഫി: പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്സ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ബിന്ദു. അസി. നോഡൽ ഓഫീസർ: ടോമി തോമസ്, അസി. എൻജിനീയർ, പിഡബ്ല്യുഡി ഇലക്‌ട്രോണിക്‌സ് സബ് ഡിവിഷൻ, കണ്ണൂർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!