കണ്ണൂർ ജില്ലാ പഞ്ചായത്ത്:എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി

Share our post

കണ്ണൂർ: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എൽ.ഡി.എഫ് പൂർത്തീകരിച്ചു. ആകെയുള്ള 25 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സി.പി.എം-16, സി. പി.ഐ-മൂന്ന്, കേരള കോൺഗ്രസ്സ് (എം)-ഒന്ന്, ജനതാദൾ (എസ്)-ഒന്ന്, ആർ.ഡെ.ഡി-ഒന്ന്, എൻ.സി.പി-ഒന്ന്, കോൺഗ്രസ്സ് (എസ്സ്)-ഒന്ന്, ഐ.എൻ.എൽ-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുക.

കരിവള്ളൂർ, മാതമംഗലം, പേരാവൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, അഴീക്കോട്, കല്ല്യാശ്ശേരി, ചെറുകുന്ന്, പരിയാരം, കുഞ്ഞിമംഗലം എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സി.പി.എം മത്സരിക്കുക.

കോളയാട്, കുറുമാത്തൂർ, മാട്ടൂൽ എന്നീ ഡിവിഷനുകളിൽ സി.പി.ഐ മത്സരിക്കും. പടിയൂരിൽ കേരള കോൺഗ്രസ് (എം), പയ്യാവൂർ-ജനതാദൾ (എസ്), കൊളവല്ലൂർ-ആർ.ജെ.ഡി, കൊട്ടിയൂർ-എൻ.സി.പി, നടുവിൽ-കോൺഗ്രസ് (എസ്), കൊളച്ചേരി-ഐഎൻ.എൽ എന്നിങ്ങനെയാണ് മത്സരിക്കുക.

സി.പി സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തീകരിച്ചത്. യോഗത്തിൽ കെകെ. രാഗേഷ്, കെ.ടി. ജോസ്, എ. പ്രദീപൻ, ജോയി കൊന്നക്കൽ, കെ.ടി. സുരേഷ് കുമാർ, വി.കെ. ഗിരിജൻ, കെ.പി. പ്രശാന്ത്, പി.കെ. രവീന്ദ്രൻ, ബാബു ഗോപിനാഥ്,, അജയൻ പായം, കെ. മനോജ്, ബാബുരാജ് ഉളിക്കൽ, സുഭാഷ് അയ്യോത്ത്, ഡി. മുനീർ, അഡ്വ: എ.ജെ. ജോസഫ്, ഷാജി ജോസഫ്, ഹംസ പുല്ലാട്ടിൽ, അനന്തൻ പി.പി., സി. വത്സൻ, എസ്.എം.കെ. മുഹമ്മദലി, ബേബി സുരേഷ്, രതീഷ് ചിറക്കൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!