ഒറ്റയാനായി മട്ടന്നൂർ നഗരസഭ; ബാക്കി 1,199 തദ്ദേശ സ്ഥാപനങ്ങളും ബൂത്തിലേക്ക്
മട്ടന്നൂർ :സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199ഉം തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകുമ്പോൾ ഒറ്റയാനായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ. ഇവിടെ 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 23576 വാർഡുകളിലേക്കാണ് ജനപ്രതിനിധികളെ തേടുന്നത്.
