കൂട്ടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ച നിലയിൽ
ഇരിട്ടി: കൂട്ടുപുഴ പാലത്തിന് സമീപം വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുപുഴ പാലത്തിന്റെ താഴ്ഭാഗത്ത് വെള്ളം ഒഴുകുന്ന പൈപ്പ് ലൈനിൽ ആണ് വയോധികൻ തൂങ്ങിമരിച്ചത്. കല്ലം തോടിലെ കുളങ്ങരയത്ത് പവിത്രനാണ് മരിച്ചത്. 60 വയസ്സായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
