തമിഴ്‌നാട്ടിലും കർണാടകയിലും അന്യായ നികുതി; അന്തർസംസ്ഥാന ബസുകൾ ഇന്ന് മുതൽ സർവീസ് നിർത്തിവെക്കും
കണ്ണൂർ: കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് മുതൽ സർവീസ് നിർത്തിവെക്കും. വൈകിട്ട് ആറ് മുതൽ സർവീസ് ഉണ്ടാകില്ലെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തി വയ്ക്കുന്നത്.
