41 ലൈസൻസ് അപേക്ഷകൾ തീർപ്പാക്കി ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡ്

Share our post

കണ്ണൂർ: ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡ്, ജില്ലാതല പരാതി പരിഹാര കമ്മിറ്റി എന്നിവയുടെ യോഗത്തിൽ വ്യവസായ സംരംഭകരുടെ ലൈസൻസുമായി ബന്ധപ്പെട്ട് 51 അപേക്ഷകളിൽ 41 എണ്ണം തീർപ്പാക്കി. ബാക്കിയുള്ള അപേക്ഷകളിലുള്ള ന്യൂനതകൾ പരിഹരിച്ചു നൽകുന്നതിന് സംരംഭകർക്കും അത് ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾക്കും ജില്ലാ കലക്ടർ നിർദേശം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, പ്ലാനിംഗ്, ജില്ലാ കൃഷി ഓഫീസ്, ജി.എസ്.ടി, തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവുമായും, താലൂക്ക് വ്യവസായ ഓഫീസുകളുമായും ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!