കേരള പൊലീസിൽ നിങ്ങൾ ആഗ്രഹിച്ച ജോലി; ഇതാ അവസരം; പി എസ് സി അപേക്ഷ ക്ഷണിച്ചു

Share our post

തിരുവനന്തപുരം :പൊലീസ് സർവീസിൽ ജോലി നേടാൻ ആഗ്രഹമുള്ളവർക്കിതാ അവസരം. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലിസിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികയിലേക്ക് സംസ്ഥാനത്താകെ നിയമനം നടത്തുന്നതിന് പി എസ് സി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് പിഎസ്‌സി ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിസംബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനതലത്തിൽ 108 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾ പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം. അതേസമയം സംസ്ഥാന/ കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പിൽ നിന്ന് പൊലിസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. 31,100 – 66,800 രൂപ വരെയാണ് ശമ്പളം. 18 മുതൽ 26 വയസ്സ് വരെ; 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!