യുഎഇയിൽ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം

Share our post

അബൂദബി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബൂദബിയിൽ ഊഷ്മള സ്വീകരണം. യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാന്റെ നേതൃത്വത്തിൽ | കൊട്ടാരത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് മുഖ്യമന്ത്രി യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ എത്തിയത്. അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ വി.നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന കൈരളി ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി, നാളെ വൈകുന്നേരം പ്രവാസികളെ അഭിസംബോധന ചെയ്യും. യു.എ.ഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതു വരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!