മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) ആണ് കണ്ണൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. ഇന്നു കാലത്ത് 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
