പേരാവൂരിലെത്തുന്ന വാഹനങ്ങൾക്ക് പോലീസ് പിഴയിടുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി രംഗത്ത്

Share our post

പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ ചിത്രം മൊബൈലിൽ പകർത്തി പിഴയീടാക്കുന്ന പോലീസ് നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ എസ്.എച്ച്.ഒക്ക് പരാതി നല്കി. പോലീസ് നടപടി കാരണം പേരാവൂരിൽ വ്യാപാരം കുറയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ എസ്എച്ച്ഒ എം. പി. ബിനീഷ് കുമാറിന് പരാതി നല്കിയത്. ടൗണിലെത്തുന്നവർ സാധനങ്ങൾ വാങ്ങുന്നതിന് വാഹനങ്ങൾ പാർക്ക് ചെയ്തു ചെറിയ സമയത്തേക്ക് ഇറങ്ങാറുണ്ട് .ഇത്തരം വാഹനങ്ങൾക്കെതിരെ പോലീസ് പിഴ ഈടാക്കുകയോ അനാവശ്യമായി തടയുകയോ ചെയ്യുന്നത് സാധാരണ ജനങ്ങൾക്കു വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണെന്ന് പരാതിയിൽ പറയുന്നു. ടൗണിൽ പാർക്കിങ്ങ് സൗകര്യം മതിയായ രീതിയിൽ ഏർപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങി പോകുന്നതിനായി നിർത്തിയിടുന്ന വാഹനങ്ങളെ നിയമലംഘകരായി കാണുന്നത് ജനപ്രിയതയില്ലാത്ത നടപടിയാണ്. ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ അവരറിയാതെ ഫോട്ടോ എടുത്തു പിഴ ഈടാക്കുന്നത് കാരണം ജനങ്ങൾ പേരാവൂരിലേക്ക് സാധനങ്ങൾ വാങ്ങാൻ വരാൻ മടിക്കുന്നു. പാർക്ക് ചെയ്യാൻ പറ്റില്ല എന്ന ഒറ്റ കാരണത്താൽമറ്റു പ്രദേശങ്ങളിലേക്ക് പോയി സാധനങ്ങൾ വാങ്ങിക്കുന്ന രീതിയാണുള്ളത്.ഇത് പേരാവൂരിലെ വ്യാപാര മാന്ദ്യത്തിനു കാരണമാകുന്നുണ്ട്. ഇത്തരം നടപടികൾ ഒഴിവാക്കി പേരാവൂരിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന ജനങ്ങൾക്ക് ചെറിയ സമയം വാഹനം പാർക്ക് ചെയ്തു സാധനങ്ങൾ വാങ്ങിക്കുന്നതിനു വേണ്ട സൗകര്യം ചെയ്തു തരണമെന്ന് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!