അഴീക്കൽ തുറമുഖത്തിൽ ബോട്ട് കത്തി നശിച്ചു
വളപട്ടണം :അഴീക്കൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു. മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിനാണ് തീ പിടിച്ചത്. സാങ്കേതിക തകരാറിനെ തുടർന്ന് അഴീക്കലിലേക്ക് വരികയായിരുന്നു കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു അപകടത്തിൽ ആർക്കും പരിക്കില്ല ബോട്ട് പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.
