കുറുമാത്തൂരിലെ കുഞ്ഞിന്റെ മരണം; കൊലപാതകമെന്ന് സ്ഥിരീകരണം, അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ: കുറുമാത്തൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുബഷീറയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു കിണറ്റിൽ വീണ് മൂന്ന് മാസം പ്രായമുള്ള അലൻ എന്ന കുഞ്ഞ് മരിക്കുന്നത്. അബദ്ധത്തിൽ കയ്യിൽ നിന്നും വീണതായിരുന്നെന്നായിരുന്നു അമ്മയുടെ മൊഴി. വീട്ടുവളപ്പിലെ കിണറ്റിൽ അലനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കുഞ്ഞിനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മുബഷീറയെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതാണെന്ന് മുബഷീറ സമ്മതിച്ചു.
