എബിസി കേന്ദ്രത്തിൽ ശസ്ത്രക്രിയ യൂണിറ്റ് തുറന്നു
ശ്രീകണ്ഠപുരം: ജില്ലാ പഞ്ചായത്തിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പടിയൂർ–കല്യാട് ഊരത്തൂരിലെ തെരുവുനായ പ്രജനന നിയന്ത്രണകേന്ദ്രത്തിൽ ശസ്ത്രക്രിയ യൂണിറ്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. ജീവനക്കാരെയും നിയമിച്ചു. 2022 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച പടിയൂർ എബിസി കേന്ദ്രത്തിൽ ഇതുവരെ അയ്യായിരത്തിലധികം തെരുുവനായകളുടെ വന്ധ്യംകരണം പൂർത്തിയായി. യൂണിറ്റിലേക്ക് ജീവനക്കാരെയും നിയമിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. മൃഗ സംരക്ഷണ ഓഫീസർ ഡോ.എസ് അനിൽകുമാർ പദ്ധതി വിശദീകരിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് മിനി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യുപി ശോഭ, ജില്ലാ പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ അംഗം എൻ പി ശ്രീധരൻ, ഡെപ്യൂട്ടി ഡയറക്ടർ (എഎച്ച്) ഡോ.എം വിനോദ്കുമാർ, പ്രൊജക്ട് ഓഫീസർ ഡോ. കെ വി സന്തോഷ്‌കുമാർ, വെറ്ററിനറി സർജൻ ഡോ. സോളിമോൾ ജോസഫ് എന്നിവർ സംസാരിച്ചു.
