സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം
കണ്ണൂർ: എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്ബ് ,കെസ്റൂ പദ്ധതി പ്രകാരം സബ്‌സിഡിയുള്ള സ്വയം തൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്ബ് എന്നിവക്ക് പരമാവധി വായ്പ 10 ലക്ഷവും സബ്സിഡി രണ്ടു ലക്ഷവുമാണ്. 21നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായത്തിന് മൂന്ന് വർഷവും പട്ടികജാതി പട്ടികവർഗം ഭിന്നശേഷി വിഭാഗത്തിന് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കെസ്റു പദ്ധതിയിൽ പരമാവധി വായ്പ ഒരു ലക്ഷമാണ്. പ്രായപരിധി 21 നും 50 നും മധ്യേ. രണ്ടു പദ്ധതിക്കും കുടുംബ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ളവർക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0497-2700831, 0490-2474700, 0490- 2327923, 0460-2209400.
