ജില്ലാതല അറിയിപ്പുകൾ

Share our post

ആധാർ സാക്ഷ്യപ്പെടുത്തണം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളി/വിധവ പെൻഷൻ കൈപറ്റുന്ന കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഗുണഭോക്താക്കൾ നവംബർ 20 ന് മുൻപായി ആധാർ സഖ്യപ്പെടുത്തണം. ആധാർ കാർഡ്, പെൻഷൻ പാസ്ബുക്ക്/ മത്സ്യത്തൊഴിലാളി പാസ്ബുക്ക് (വിഹിതം അടച്ച പേജ്), ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ എന്നീ രേഖകൾ നവംബർ 20 നാകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ 0497 2734587.

ഫാർമസിസ്റ്റ് നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ്ടു/വി.എച്ച്.എസ്്‌സി, ഡിപ്ലോമ ഇൻ ഫാർമസി/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, ഗവ. സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ പത്ത് മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളഅസാപ് കേരളയുടെ ലക്കിടി സെന്ററിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു വാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർക്ക് https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999667,9895967998.

സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം

എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്ബ് ,കെസ്റൂ പദ്ധതി പ്രകാരം സബ്‌സിഡിയുള്ള സ്വയം തൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്ബ് എന്നിവക്ക് പരമാവധി വായ്പ 10 ലക്ഷവും സബ്സിഡി രണ്ടു ലക്ഷവുമാണ്. 21നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായത്തിന് മൂന്ന് വർഷവും പട്ടികജാതി പട്ടികവർഗം ഭിന്നശേഷി വിഭാഗത്തിന് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കെസ്റു പദ്ധതിയിൽ പരമാവധി വായ്പ ഒരു ലക്ഷമാണ്. പ്രായപരിധി 21 നും 50 നും മധ്യേ. രണ്ടു പദ്ധതിക്കും കുടുംബ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ളവർക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0497-2700831, 0490-2474700, 0490- 2327923, 0460-2209400

അഭിമുഖം

ഫിഷറീസ് വകുപ്പിന്റെ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫിഷറി ഗാർഡിനെ നിയമിക്കുന്നു. വി എച്ച് എസ് സി ഫിഷറീസ് സ്രാങ്ക് ലൈസൻസ് എന്നീ യോഗ്യതയുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ ഏഴിന് രാവിലെ 10.30 നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. മത്സ്യബന്ധന യാനങ്ങളിലോ മറ്റു യാനങ്ങളിലോ സേവനമനുഷ്ടിച്ചവർക്കും മത്സ്യത്തൊഴിലാളിവിഭാഗത്തിൽ നിന്നുള്ളവർക്കും മുൻഗണന. ഫോൺ : 0497-2731081

കുടിശ്ശികക്ക് അപേക്ഷിക്കാം

കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് കണ്ണൂർ, കാസർഗോഡ് ജില്ലാ കാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കിട്ടാ കുടിശ്ശികക്ക് അവകാശവാദം ഉന്നയിക്കാം. 2018 മുതൽ 2021 വരെയുള്ള കാലയളവിലെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഗസറ്റിൽ ലഭ്യമാണ്. ഫോൺ: 0497- 2709096

ക്വട്ടേഷൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള മാർക്ക് സീൽ തയ്യാറാക്കുന്നതിനായി വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ പത്തിന് വൈകിട്ട് മൂന്നു മണിക്കകം ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കളക്ട്രേറ്റിലെ ജില്ല തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!