മദ്യംനല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്

Share our post

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ് ശിക്ഷ. 11,75,000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായി വേർപിരിഞ്ഞ് പാലക്കാട് സ്വദേശിക്കൊപ്പം പോയ യുവതി മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടി പീഡനത്തിരയായി. കുട്ടിയുടെ സ്വന്തം അച്ഛന്‍റെ പിതാവ് കാണാനെത്തിയപ്പോഴാണ് ക്രൂര പീഡനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. മുത്തച്ഛന്‍ നൽകിയ പരാതിയെത്തുടർന്ന് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുകയും രണ്ടാനച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നപ്രദര്‍ശിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!