കോള്‍ഗേറ്റ് വില്‍പന കുത്തനെ കുറഞ്ഞു; ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ലെന്ന് കമ്പനി

Share our post

ന്യൂഡൽഹി: ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്ബനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാല്‍ വിചിത്രമായി മറുപടിയാണ് കമ്ബനി മുന്നോട്ടുവെക്കുന്നത്.പല്ലു തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്ബനി പറയുന്നത്. ഇതുകാരണം രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്ന കോള്‍ഗേറ്റിന്റെ വില്‍പനയില്‍ വൻ ഇടിവാണ് നേരിട്ടത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോള്‍ഗേറ്റ് പറഞ്ഞിരുന്നു.

തുടർച്ചയായ മൂന്നാമത്തെ സാമ്ബത്തിക പാദത്തിലും കമ്ബനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞു. നഗരങ്ങളിലാണ് ഏറ്റവും ഇടിവ് നേരിട്ടത്. അടുത്ത കാലത്തൊന്നും മാർക്കറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കോള്‍ഗേറ്റ്-പാമോലിവ് ചെയർമാനും ആഗോള ചീഫ് എക്‌സികുട്ടിവുമായ നോയല്‍ വലയ്‌സ് പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 6.3 ശതമാനത്തിന്റെറെ കുറവാണുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്ബനിയുടെ വില്‍പന കൂടിയില്ല.

വിതരണത്തിലുണ്ടായ പ്രശ്‍നങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. ഉപഭോക്താക്കളെ ആകർഷിക്കാൻ ഗുണമേന്മയുള്ളതും വില കൂടിയതുമായ പുതിയ പേസ്റ്റുകള്‍ കോള്‍ഗേറ്റ് പുറത്തിറക്കിയിരുന്നു. ഗ്രാമീണ വിപണിയില്‍ ഈയിടെ പുറത്തിറക്കിയ കോള്‍ഗേറ്റ് സ്ട്രോങ് ടീത്ത് പോലും വിപണി പിടിച്ചില്ല. വില്‍പന കുറഞ്ഞതിനെ കുറിച്ച്‌ അടുത്ത ആഴ്‌ച വിശദമായി അവലോകനം ചെയ്യുമെന്നും വിപണിയില്‍ ശക്തരാകാൻ പുതിയ തന്ത്രങ്ങള്‍ ഇറക്കുമെന്നും കമ്ബനി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!