ചാലിയാറിൽ കുളിക്കാനിറങ്ങിയ പിലാത്തറ ചിറ്റന്നൂർ സ്വദേശി മുങ്ങിമരിച്ചു
        
        കോഴിക്കോട്: ചാലിയാറിൽ കുളിക്കാനിറങ്ങിയ പിലാത്തറ ചിറ്റന്നൂർ സ്വദേശി മുങ്ങിമരിച്ചു. കടന്നപ്പള്ളി ചിറ്റന്നൂർ തൃപ്‌തിയിൽ ടി.പി. ഉജിത്ത് (21) ആണ് മരിച്ചത്. ഉത്ഘാടനത്തിനൊരുങ്ങുന്ന ഹോട്ടലിന്റെ ജോലികൾക്കായി എത്തിയ ഉജിത്ത് തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കടവിൽ കുളിക്കാനെത്തിയത്.