ഒരുമിച്ച് കാക്കിയണിഞ്ഞ് സഹോദരങ്ങൾ
        മാങ്ങാട്ടുപറമ്പ്: പരിശീലനങ്ങൾ ഒരുമിച്ച് പൂർത്തിയാക്കിയ സഹോദരങ്ങൾ പൊലീസ് സേനയുടെ ഭാഗമായി. സഹോദരങ്ങളായ ചാലോട് കൊളോളത്തെ നവനീതത്തിൽ സി അഭിജിത്തും സി നവനീതുമാണ് പൊലീസ് സേനയുടെ ഭാഗമായത്. കെഎപി നാലാംബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട്‌പരേഡില്‍ പരിശീലനം പൂർത്തിയാക്കിയ 479 പേരിൽ രണ്ടുപേരാണ് അഭിജിത്തും സി നവനീതും. ബിടെക് മെക്കാനിക്കൽ എൻജിനിയറാണ് അഭിജിത്ത്. നവനീത് പ്ലസ്‌ടു സയൻസ് പാസായി. മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചാണ് ഇരുവരും പൊലീസ് സേനയില്‍ അംഗമായത്. അച്ഛന്‍ അശോക് കുമാറും അമ്മ പ്രീതയും നിരവധി ബന്ധുക്കളും ഇരുവരും നാടിന് കാവലാളാകുന്ന ചടങ്ങിന് എത്തിയിരുന്നു.
