ബാലമുരുകൻ രക്ഷപെട്ടത് തമിഴ്നാട് പൊലീസ് മറച്ചുവെച്ചു; വിലങ്ങണിയിച്ചിരുന്നില്ല; വ്യാപക തിരച്ചിൽ
തൃശൂർ: ഗുണ്ടാ നേതാവും മോഷ്ടാവുമായ തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രക്ഷപെട്ടത് കേരള പൊലീസിനെ അറിയിക്കാതെ തമിഴ്നാട് പൊലീസ് ആദ്യം മറച്ചുവെച്ചിരുന്നു. തിരികെ എത്തിക്കുന്ന സമയത്ത് പ്രതിയെ വിലങ്ങണിയിച്ചിരുന്നില്ലെന്നുള്ള ഗുരുതര വീഴ്ചയും തമിഴിനാട് പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചു. കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂർ സെൻട്രൽ ജയിലിന് അടുത്ത് വെച്ച് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങിയ ശേഷം ഒപ്പമുള്ള പൊലീസുകാരെ തള്ളിയിട്ട ശേഷമാണ് ഓടിയത്.പൊലീസിനെ ആക്രമിച്ച് നേരത്തെയും രക്ഷപെട്ട കേസിലുൾപ്പടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിക്കായി വ്യപക തിരച്ചിൽ പുരോഗമിക്കുന്നു.
