കണ്ണൂരിൽ ആർപിഎഫ് ഉദ്യോഗസ്‌ഥന് നേരെ ആക്രമണം; പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തതിന് കടിച്ച് പരിക്കേൽപ്പിച്ചു
        കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്‌ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദിച്ചതിനാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ ശശിധരന് നേരെ ആക്രമണം ഉണ്ടായത്. മമ്പറം സ്വദേശി ധനേഷിനെ കസ്റ്റഡിയിലെടുത്തു. പ്ലാറ്റ്ഫോമിൽ ടിക്കറ്റില്ലാതെ ഉറങ്ങുകയായിരുന്ന മമ്പറം സ്വദേശി ധനേഷിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സംഭവം. വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയും പ്രതി ഉദ്യോഗസ്ഥസ്‌ഥനെ മർദ്ദിക്കുകയും കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. ഡ്യൂട്ടിയുടെ ഭാഗമായി കയ്യിലുണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന ഉപകരണം നശിപ്പിക്കപ്പെട്ടതായും എഫ്ഐആറിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് പ്രതിയായ ധനേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
