ശബരിമല തീര്‍ത്ഥാടനം; ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍

Share our post

തിരുവനന്തപുരം:ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍. പ്രതിദിനം 70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. 20000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താം.

www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടക്കുക. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും. മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബര്‍ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബര്‍ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബര്‍ 30ന് വീണ്ടും തുറക്കും. 2026 ജനുവരി 14ന് ആണ് ഇത്തവണത്തെ മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!