ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Share our post

കണ്ണൂർ: ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, തലശ്ശേരി നഗരസഭ, മട്ടന്നൂര്‍ നഗരസഭ, അലിംകോ, എന്‍ എസ് ഐ എല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. ജില്ലയില്‍ അഞ്ചിടങ്ങളിലായി നടത്തിയ ഭിന്നശേഷി നിര്‍ണയ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്ക് 240 സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ അലിംകോ മുഖേനെ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, തലശ്ശേരി നഗരസഭ പരിധികളിലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എ.ഡി.ഐ.പി /ആര്‍.വി.വൈ പദ്ധതി മുഖേന നടത്തിയ ഭിന്നശേഷി നിര്‍ണയ ക്യാമ്പ് വഴി തെരഞ്ഞെടുത്ത 104 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനം, ജോയ്സ്റ്റിക്ക് വീല്‍ചെയര്‍, വീല്‍ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, ടി എല്‍ എം കിറ്റ്, ശ്രവണ സഹായി, ടെട്രാപോഡ്, സി പി ചെയര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!