എല്‍എസ്എസ്, യുഎസ്എസ് സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍
തിരുവനന്തപുരം :സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും. എല്‍ എസ് എസ്, യു എസ് എസ് സര്‍ട്ടിഫിക്കറ്റുകൾ ഇനി ഓണ്‍ലൈനായി ലഭ്യമാകും. പ്രധാനാധ്യാപകരുടെ ലോഗിന്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ക്രമീകരണം ഒരുക്കിയത്. ഇതുവഴി സര്‍ട്ടിഫിക്കറ്റുകളുടെ കാലതാമസം ഒഴിവാക്കാമെന്ന് അധികൃതര്‍ പറഞ്ഞു.
