സഹകരണ പ്രസ്ഥാനം നാടിന്റെ നട്ടെല്ല് – കെ.കെ. ശൈലജ
മാലൂർ : കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന്റെ നട്ടെല്ലാണെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു. തൃക്കടാരിപ്പൊയിലിൽ പഞ്ചായത്ത് വനിതാ സർവീസ് സഹകരണ സംഘത്തിന്റെ കീഴിൽ സ്വാദ് അരവ് കേന്ദ്രവും ഡ്രീംസ് ത്രെഡ് ഹൗസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ചെയർമാൻ വി.കെ. സനോജ്, കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടൻ ജനാർദനൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, പി. മൈഥിലി, അജിതാ ജനാർദനൻ, എ. പുഷ്പരാജൻ, എൻ. പ്രേമരാജൻ, എൻ.ആർ. സക്കീന എന്നിവർ സംസാരിച്ചു.
