അമ്പലവയലിൽ വാഹനാപകടം, രണ്ട് യുവാക്കൾ മരിച്ചു
സുൽത്താൻ ബത്തേരി : അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹന അപകടം, കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
