കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

ഹാൾ ടിക്കറ്റ്

04-11-2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോളും  ഹാൾ ടിക്കറ്റും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .
                                    
പരീക്ഷാ വിജ്ഞാപനം

2020 അഡ്മിഷൻ ബി എ എൽ എൽ ബി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റേണൽ ഇംപ്രൂവ്മെന്റ് (നവംബർ 2025) പരീക്ഷകൾക്ക് 04.12.2025 വരെ  പിഴയില്ലാതെയും 06.12.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്   
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റെഗ്രേറ്റഡ്‌ എം.പി.ഇ.എസ്‌. (സി.ബി.സി.എസ്.എസ്- സപ്ലിമെന്ററി -2023 അഡ്മിഷൻ), നവംബർ  2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 നവംബർ 05 മുതൽ 07 വരെയും, പിഴയോടു കൂടി  നവംബർ 10  വരെയും അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.സി.എ./എം.എൽ.ഐ.എസ്.സി./എൽ.എൽ.എം. (സി.ബി.സി.എസ്.എസ്-സപ്പ്ളിമെന്‍ററി- 2023 അഡ്മിഷൻ) ജൂൺ  2025  പരീക്ഷാ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
                            
പ്രായോഗിക പരീക്ഷകൾ

 മൂന്നാം സെമസ്റ്റർ ബി. എഡ് (റഗുലർ / സപ്ലിമെന്ററി) നവംബർ  2025 പ്രായോഗിക പരീക്ഷകൾ 03.11.2025 മൂതൽ 19.11.2025 വരെയുള്ള തീയതികളിൽ നടക്കുന്നതാണ്.  ടൈം ടേബിൾ  സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവ്വകലാശാല പഠനവകുപ്പുകളിലെ  രണ്ടാം സെമസ്റ്റർ എം എ /എം എസ് സി /എം സി എ /എം എൽ എസ്  സി/എം.ബി.എ/എം പി ഇ എസ്‌/ എം എഡ് (സി ബി സി എസ് – റെഗുലർ/ സപ്ലിമെന്ററി)  മെയ് 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം   സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന ,ഫോട്ടോകോപ്പി എന്നിവക്കായി      11.11.2025 വൈകുന്നേരം 5 മണി  വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!