മെഡിക്കൽ കോളജുകളിൽ ഇന്ന് ഒപി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ സമരം
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തിൽ ഇന്ന് ഡോക്ടർമാർ വീണ്ടും ഒപി ബഹിഷ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഒപി ബഹിഷ്കരിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണിത്.
