പേരാവൂർ പോലീസ് സ്റ്റേഷൻ- ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ഉദ്ഘാടനം
പേരാവൂർ : നവീകരിച്ച പേരാവൂർ പോലീസ് സ്റ്റേഷൻ- ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. ശൈലജ അധ്യക്ഷയായി. മുൻ വാർഡ് മെമ്പർ കെ. കെ.രാജൻ, പി. വി. ദിനേശ് ബാബു, വേലായുധൻ, കാരായി രതീശൻ, കാരായി രമേശൻ എന്നിവർ സംസാരിച്ചു.