പേരാവൂരില്‍ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസ് 15 സീറ്റില്‍, ലീഗ് രണ്ട് സീറ്റില്‍
പേരാവൂര്‍: യുഡിഎഫ് പേരാവൂര്‍ പഞ്ചായത്ത് സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 17 സീറ്റുകളില്‍ 15-ല്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ മുസ്ലിം ലീഗും മത്സരിക്കും. ജനറല്‍ വാര്‍ഡായ പേരാവൂര്‍ ടൗണിലും പട്ടിക വര്‍ഗ സംവരണ വാര്‍ഡായ ബംഗളക്കുന്നിലുമാണ് ലീഗ് മത്സരിക്കുക. മേല്‍ മുരിങ്ങോടി,മുരിങ്ങോടി, പുതുശേരി, വളയങ്ങാട്, മടപ്പുരച്ചാല്‍, മണത്തണ, കല്ലടി, തൊണ്ടിയില്‍, തെറ്റുവഴി, ചെവിടിക്കുന്ന്, തിരുവോണപ്പുറം, കുനിത്തല, തെരു, വെള്ളര്‍വള്ളി, കോട്ടുമങ്ങ എന്നീ വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജൂബിലി ചാക്കോ, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്സുരേഷ് ചാലാറത്ത്, നിലവിലെ പഞ്ചായത്തംഗമായ നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സജീവന് കളത്തില്‍ തുടങ്ങിയവര്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചതായാണ് വിവരം.ലീഗ് മത്സരിക്കുന്ന പേരാവൂര്‍ ടൗണ്‍ വാര്‍ഡില്‍ പി.പി.ഷമാസ്, സി.പി.ഷഫീഖ്, സിറാജ് പൂക്കോത്ത് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. മുരിങ്ങോടി, തൊണ്ടിയില്‍, ബംഗളക്കുന്ന്, തെറ്റുവഴി, കോട്ടുമങ്ങ എന്നീ സീറ്റുകള്‍ ഉറപ്പായും യുഡിഎഫ് നേടുമെന്ന് നേതാക്കള്‍ പറയുന്നു. പേരാവൂര്‍ ടൗണ്‍, ചെവിടിക്കുന്ന്, തിരുവോണപ്പുറം ,മടപ്പുരച്ചാല്‍ സീറ്റുകളില്‍ കടുത്ത മത്സരം ഉണ്ടാവുമെങ്കിലും ജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
