സംസ്ഥാന പ്രഫഷണൽ നാടകമേളയ്ക്ക് ഇന്ന് ബത്തേരിയിൽ തുടക്കം

Share our post

സുൽത്താൻബത്തേരി: സംസ്ഥാനതല പ്രൊഫഷണൽ നാടക മേളക്ക് ഇന്നുമുതൽ സുൽത്താൻബത്തേരിയിൽ തുടക്കമാവുമെന്ന് ഭാരവാഹികൾ വാർ ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 6.45ന് കാലം പറക്ക്ണ് എന്ന നാടകത്തോടെയാണ് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നാടകമേളക്ക് തിര ശീല ഉയരുന്നത്. പൾസ് കേരള അക്കാദമി ഓഫ് എൻജിനീയറിങ്. സുൽത്താൻബത്തേരി നഗരസഭ, സുൽത്താൻബത്തേരി പ്രസ് ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നാടകമേള നടത്തപ്പെടുന്നത്. ഇന്നുമുതൽ നവംബർ 20 വരെയായി നടക്കുന്ന നാടക മേളയിൽ സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ ഗ്രൂപ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങളാണ് അരങ്ങേറുക. ഈ മാസം 29ന് തിരുവനന്തപുരം അജന്തയുടെ ‘വംശം’, നവംബർ ഒന്നിന് കോഴിക്കോട് സൃഷ്ടിയുടെ നേർക്ക് നേർ, നവംബർ മൂന്നിന് ത്യശൂർ സദ്ഗമയയുടെ സൈറൺ, ഏഴിന് വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊ രാൾ, പത്തിന് അമ്പലപ്പുഴ സാരഥിയുടെ നവജാതശിശു. വയസ്സ് 84. 12ന് കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ, 14ന് തിരുവനന്തപുരം നവോ ദയയുടെ സുകുമാരി, 18ന് കൊ ല്ലം അനശ്വരയുടെ ആകാശത്ത് ഒരു കടൽ. ഇരുപതിന് കായംകു ളം പീപ്പിൾസ് തിയേറ്റേഴ്‌സിന്റെ അങ്ങാടി കുരുവികൾ എന്നീ നാടകങ്ങളാണ് അരങ്ങേറുകയെന്ന് ഭാരവാഹികളായ കേരള അക്കാദമി ഓഫ് എൻജി നിയറിങ് മാനേജിംഗ് ഡയറക്ടർ ജേക്കബ് സി വർക്കി, വൈസ് പ്രിൻസിപ്പാൾ രതീഷ്‌കുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്. പ്രസ്സ് ക്ലബ് പ്രസിഡന്റ് മധു നടേഷ്, കേരള അക്കാദമി സ്റ്റു ഡൻസ് ചെയർമാൻ മുഹമ്മദ് അനസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!