കണ്ണൂരിൽ 9.815 ഗ്രാം മെത്താഫിറ്റനുമായി യുവാവ് അറസ്റ്റിൽ

Share our post

കണ്ണൂർ: എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്സ് സിയാദ് ന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാരം കാടാങ്ങോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രാമൻകട എന്ന സ്ഥലത്ത് വെച്ച് KL 59 AA 1910 BAJAJ CT 110 X ബൈക്കിൽ കടത്തി കൊണ്ട് വന്ന 9.815 ഗ്രാം മെത്താ ഫിറ്റമിനുമായി ഇരിക്കൂർ സിദ്ധീഖ് നഗർ സ്വദേശി ഷാഹിം എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു. പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽ കുമാർ,ആർ പി അബ്ദുൽ നാസർ , പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി പി സുഹൈൽ ,കെ ഉമേഷ്‌ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ സി അജിത്ത് , സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ എ വി രതിക ,എന്നിവരാണ് ഉണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!