ഭൂവുടമകൾക്ക് നോട്ടീസ് കൈമാറൽ 27 മുതൽ
മയ്യിൽ: ചൊറുക്കള- മയ്യിൽ- കൊളോളം വിമാനത്താവളം റോഡിന് ഭൂമി വിട്ടുനൽകുന്ന ഭൂവുടമകൾക്കുള്ള നോട്ടീസ് കൈമാറൽ ഒക്ടോബർ 27 മുതൽ നടത്തും. കാരാറമ്പിലെ കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ പകൽ 11 മണി മുതലാണ് പരിപാടി. കുറ്റ്യാട്ടൂർ ദേശത്തെ റിസർവേ 60 മുതൽ 184 വരെ നമ്പറുകാർക്ക് 27-നും 482 മുതൽ 548 വരെ ഉള്ളവർക്ക് 28-നുമാണ് നോട്ടീസ് നൽകുക. പാവന്നൂർ ദേശത്തെ ഭൂവുടമകൾക്ക് കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക് പാവന്നൂർ മൊട്ട ശാഖയിൽ 29-നും പഴശ്ശി ദേശത്തുള്ളവർക്ക് 30-നും വിതരണം ചെയ്യുമെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചു.
