സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം. രണ്ട് മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. ദീപാവലി ദിവസം രാത്രി 8 മുതൽ 10 വരെ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി.ഉപയോഗിക്കേണ്ടത് ഗ്രീൻ വിഭാഗത്തിൽ പെടുന്ന പടക്കം മാത്രമായിരിക്കണം. സംസ്ഥാനത്ത് ഗ്രീൻ ക്രാക്കേഴ്സ് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. വലിയ ശബ്ദത്തോടുകൂടിയ പടക്കങ്ങൾ ഇത്തവണ വിൽക്കാൻ കഴിയില്ല. സാധാരണ പടക്കങ്ങളേക്കാൾ ശബ്ദം കുറവായിരിക്കും ഗ്രീൻ ക്രാക്കേഴ്സ് വിഭാ​ഗത്തിൽപ്പെടുന്ന പടക്കങ്ങൾ. സാധാരണ പടക്കങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ 30 ശതമാനം കുറവ് മലിനീകരണം മാത്രമേ ഗ്രീൻ ക്രാക്കേഴ്സ് വിഭാ​ഗത്തിൽപ്പെടുന്ന പടക്കങ്ങൾ ഉണ്ടാക്കുകയുള്ളൂവെന്നാണ് റിപ്പോർട്ട്.മലിനീകരണം കുറയാത്തതിനാലാണ് നിയന്ത്രണം. വായു മലിനീകരണം ഇപ്പോഴും നിയന്ത്രണത്തിൽ എത്തിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. നിർദ്ദേശങ്ങൾ പാലിക്കാൻ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. നിയമങ്ങൾ ലംഘിച്ചാൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!