അമലിന്റെ ഹൃദയം ഇനിയും തുടിക്കും: കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

Share our post

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്യും. മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്. നാല് ദിവസം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റാണ് 25കാരൻ ഇന്ന് രാവിലെയാണ് മരിച്ചത്. നിലവിൽ ശസ്ത്രക്രിയ നടപടികൾ പുരോ​ഗമിക്കുകയാണ്. 11.30 മണിയോടെ ഹൃദയം എയർ ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. അമലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക എന്നാണ് റിപ്പോർട്ട്. ഹൃദയം, കരൾ, കിഡ്‌നി, പാൻക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാൻക്രിയാസുമാണ് മാറ്റിവെയ്ക്കുക. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!