കോളയാട് പഞ്ചായത്ത് വാതക ശ്മശാനം ‘നിത്യത’യുടെ സമർപ്പണം നടത്തി
കോളയാട്: പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനം ‘നിത്യത’ നാടിന് സമർപ്പിച്ചു. കെ. കെ.ശൈലജ എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. വൈസ്. പ്രഡിഡൻ്റ് കെ.ഇ സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ടി.കെ. മുഹമ്മദ്, റീന നാരായണൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ടി. ജയരാജൻ, പി. ഉമാദേവി, സിനിജ സജീവൻ, വി.ശാലിനി, കെ. വി.ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി.സുരേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഒ.അഖിൽ ഭരതൻ, അസി.എഞ്ചിനീയർ എസ്.അനശ്വര എന്നിവർ സംസാരിച്ചു. മുൻ എംഎൽഎ ഇ.പി. ജയരാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 50 ലക്ഷവുമുപയോഗിച്ചാണ് ശ്മശാനം നിർമിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ജോസാണ് ശ്മശാനത്തിനാവശ്യമായ സ്ഥലം സംഭാവനയായി നൽകിയത്.
