മുനമ്പത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Share our post

തിരുവനന്തപുരം : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിന് നൽകിയ ദാനമാണെന്നും ഭുമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.69 വർഷത്തിന് ശേഷം എന്തിനാണ് വഖഫ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും ഇത്രയുംനാൾ ഉറങ്ങുകയായിരുന്നോയെന്നും കോടതി ഹൈക്കോടതി വിമർശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!