വരിന്ദർ സിങ് ഗുമാൻ അന്തരിച്ചു

Share our post

പഞ്ചാബ് : നടനും മിസ്റ്റർ ഇന്ത്യ ജേതാവുമായ വരിന്ദര്‍ സിങ് ഗുമാൻ (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ ആശുപത്രിയിലായിരുന്നു മരണം. പഞ്ചാബി- ബോളിവുഡ് സിനിമാ ലോകത്ത് അറിയപ്പെടുന്ന നടനാണ്. തോളിനേറ്റ പരിക്കിനേ തുടര്‍ന്ന്‌ ശസ്ത്രക്രിയയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹൃദയാഘാതം. വരിന്ദര്‍ സിങ് ഗുമൻ 2009-ലെ മിസ്റ്റര്‍ ഇന്ത്യ ജേതാവും മിസ്റ്റർ ഏഷ്യ റണ്ണര്‍ അപ്പുമാണ്. 2012-ല്‍ കബഡി വണ്‍സ് എഗെയ്ൻ എന്ന പഞ്ചാബി ചിത്രത്തിലൂടെ സിനിമയിലെത്തി. 2014-ല്‍ റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബെന്‍സിലൂടെ ബോളിവുഡിൽ സാന്നിധ്യമായി. 2019-ല്‍ മര്‍ജവാന്‍, 2023-ല്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ചിത്രം ടൈഗര്‍ 3 എന്നീ സിനികളിലും ശ്രദ്ധേയനായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!