നാല് ദിനങ്ങൾ; 55 ലോകസിനിമകൾ

തലശ്ശേരി: ഇനി തലശ്ശേരിയുടെ തിരശീലയിൽ കാഴ്ച്ചയുടെ തിരമാലകളുയരുന്ന ദിവസങ്ങൾ.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രചരണാര്‍ഥമുള്ള സിനിമാ താരങ്ങളുടെ കലാലയ സന്ദർശനം തുടരുന്നു. ഫെസ്റ്റിന്റെ പ്രചരണാർത്ഥം ചലചിത്രതാരമായ സന്തോഷ് കീഴാറ്റൂർ ശ്രീനാരായണ കോളേജ് ക്യാമ്പസ്, കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസ്, തോട്ടട എസ്എന്‍ജി കോളജ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍ ഡിസ്പ്ലേ ബോര്‍ഡ് പ്രകാശനവും നിര്‍വഹിച്ചു. എസ് എൻ കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. പ്രശാന്ത് അധ്യക്ഷനായി. കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗം ജിത്തു കോളയാട് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുന്ന സിനിമകളെ പരിചയപ്പെടുത്തി. കോളേജ് ഓഫീസ് സൂപ്രണ്ട് പ്രത്യുഷ് പുരുഷോത്തമൻ,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമായ പ്രദീപ് ചൊക്ലി,ഡോ. ഷനോജ്, സി ദിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.