കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര

തിരുവനന്തപുരം: ചികിത്സകൾക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെ എസ് ആർ ടി സിയുടെ ബസിൽ സൗജന്യ യാത്ര ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. കെ എസ് ആർ ടി സിയുടെ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. സ്വകാര്യ ആശുപത്രിയിലേക്ക് ആണെങ്കിലും സൗജന്യയാത്ര സൗകര്യം ലഭിക്കും. നിലവിലുള്ള ഉത്തരവ് പ്രകാരം അൻപത് ശതമാനം നിരക്കിൽ ഇളവ് ഉണ്ടായിരുന്നു. ഇതാണ് സൗജന്യമാക്കുന്നത്.